ലേണേഴ്സ് പെർമിറ്റ് കാലാവധി 6 മാസമാക്കി ഉയർത്തി
ഡ്രൈവിംഗ് പഠിക്കുന്നവർക്കുള്ള ലേണേഴ്സ് പെർമിറ്റിന്റെ കാലാവധിയിൽ പുതിയ നിയമപ്രകാരം ആശ്വാസകരമായ മാറ്റം വരുത്തിയിട്ടുണ്ട്. മുൻപുണ്ടായിരുന്ന മൂന്ന് മാസത്തെ പെർമിറ്റ് കാലാവധിക്ക് പകരം ഇനിമുതൽ ആറ് മാസം വരെ കാലാവധിയുള്ള പെർമിറ്റുകൾ ലഭിക്കും. പഠിതാക്കളുടെ സൗകര്യാനുസരണം ഈ പെർമിറ്റ് പുതുക്കാനും അവസരമുണ്ട്.
അതോടൊപ്പം ഡ്രൈവിംഗ് പരിശീലന വേളയിൽ വാഹനത്തിൽ ലേണർക്കും ലൈസൻസുള്ള ഇൻസ്ട്രക്ടർക്കും മാത്രമേ പ്രവേശനം ഉണ്ടായിരിക്കുകയുള്ളൂ. പഠിതാവിന് വാഹനം പൂർണ്ണമായി നിയന്ത്രിക്കാൻ സാധിക്കുമെന്ന് ഇൻസ്ട്രക്ടർ ഉറപ്പുവരുത്തിയ ശേഷമേ ജനവാസ മേഖലകളിലെ റോഡുകളിലൂടെ ഡ്രൈവ് ചെയ്യാൻ അനുവാദം നൽകുകയുള്ളൂ.
English Summary
Under the new UAE traffic law, the validity of a driving learner’s permit has been extended from three to six months, with an option for renewal. The new regulations also mandate that only the learner and a licensed instructor are allowed in the training vehicle, and driving in residential areas is permitted only after the instructor confirms the learner has full control of the vehicle.