ദുബായിൽ പാർക്കിന് പേരിടാം..2,500 ദിർഹം സമ്മാനം നേടാം!
ദുബായിൽ പുതുതായി തുറക്കുന്ന 35 കമ്മ്യൂണിറ്റി പാർക്കുകൾക്ക് പേര് നിർദ്ദേശിക്കാൻ പൊതുജനങ്ങൾക്ക് സുവർണ്ണാവസരം ഒരുക്കി ദുബായ് മുൻസിപ്പാലിറ്റി. ‘നെയിം യുവർ പാർക്ക്’ എന്ന പദ്ധതിയിലൂടെ തിരഞ്ഞെടുക്കപ്പെടുന്ന 35 മികച്ച പേരുകൾക്ക് 2,500 ദിർഹം വീതം സമ്മാനം ലഭിക്കും.
അൽ ഖവാനീജ്, അൽ മിസ്ഹാർ, മുഹൈസിന, അൽ ബർഷ, അൽ വർഖ, മിർദിഫ്, നാദ് അൽ ഷെബ, അൽ മർഗം, അൽ ലിസൈലി, അൽ നഹ്ദ, ഗദീർ അൽ തൈർ എന്നീ 11 പ്രദേശങ്ങളിൽ താമസിക്കുന്നവർക്കാണ് മത്സരത്തിൽ പങ്കെടുക്കാൻ സാധിക്കുക. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ പങ്കാളികളാകാം.
യുഎഇയുടെ പാരമ്പര്യവും പ്രദേശത്തിന്റെ പ്രത്യേകതകളും പ്രതിഫലിപ്പിക്കുന്ന, അറബിയിലും ഇംഗ്ലീഷിലും എളുപ്പത്തിൽ ഉച്ചരിക്കാൻ കഴിയുന്ന പേരുകളാണ് നിർദ്ദേശിക്കേണ്ടത്. താല്പര്യമുള്ളവർക്ക് ഡിസംബർ 9ന് മുൻപായി ദുബായ് മുൻസിപ്പാലിറ്റിയുടെ വെബ്സൈറ്റ് വഴി പേരുകൾ സമർപ്പിക്കാം.
English Summary: Dubai Municipality has launched the ‘Name Your Park’ initiative, inviting residents to suggest names for 35 new community parks. The 35 selected winners will each receive a cash prize of AED 2,500. The competition is open to residents of 11 specific areas, including Al Barsha, Mirdif, and Nad Al Sheba. Submissions must reflect UAE heritage, be easy to pronounce in both Arabic and English, and can be submitted via the Dubai Municipality website before December 9.