ഇടിയോടിടി; നവംബർ 19-നും ദുബായ് വിപണിയിൽ വിലയിടിഞ്ഞ് സ്വർണ്ണം
2026-ൽ ഇത്രയും വിലക്കുറവിലേക്ക് സ്വർണ്ണം താഴ്ന്നുകണ്ടിട്ടില്ല. ഇന്ന് വ്യാഴാഴ്ച രാവിലെ ദുബായ് മാർക്കറ്റിൽ 24 കാരറ്റ് സ്വർണ്ണത്തിന് ഗ്രാമിന് 448 ദിർഹമായി താഴ്ന്നിരുന്നു. ഇതിലും താഴ്ന്ന് വീണ്ടും അഞ്ചോ ആറോ ദിർഹം കുറച്ചാണ് ചില വ്യാപാരികൾ അവരുടെ സ്ഥിരം ഉപഭോക്താക്കൾക്ക് തങ്കം വിൽക്കുന്നത്.
ആഭരണങ്ങൾ വാങ്ങാൻ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. വില കൂടിയാലും കുറഞ്ഞാലും യു.എ.ഇയിലെ സ്വർണ്ണ വിപണിയിൽ തിരക്ക് തന്നെയാണ്. വ്യാപാരികൾ പൊതുവെ ഇപ്പോൾ ആനന്ദത്തിലാണ്. അതേസമയം, ഇനിയും വില കുറയുമെന്ന് കരുതി വാങ്ങാതെ കാത്തിരിക്കുന്നവരുമുണ്ട്.
English Summary: Gold prices in Dubai fell to their lowest level of 2026 on Thursday, November 19, with 24K gold dropping to AED 448 per gram in the morning. Some jewelers are offering an additional AED 5 to 6 discount per gram to regular customers, driving a heavy rush across UAE gold markets. While traders are pleased with the steady demand, some shoppers are holding off on purchases in hopes of further price drops.