ഇൻഫിനിറ്റി ബ്രിഡ്ജിനും ദേരയ്ക്കുമിടയിൽ യാത്ര ചെയ്യുന്നവർക്ക് വലിയ ആശ്വാസമേകി അൽ ഖലീജ് സ്ട്രീറ്റിലെ പുതിയ ടണൽ ആർടിഎ തുറന്നു നൽകി. അൽ ഖലീജ് സ്ട്രീറ്റും അൽ വുഹൈദ സ്ട്രീറ്റും സംഗമിക്കുന്ന ജംഗ്ഷൻ മുതൽ ഇൻഫിനിറ്റി ബ്രിഡ്ജ് റാംപിന്റെ അവസാനം വരെ നീളുന്നതാണ് 1.65 കിലോമീറ്റർ ദൈർഘ്യമുള്ള ഈ പുതിയ ഭൂഗർഭ പാത.
ഇരുവശങ്ങളിലേക്കുമായി മൂന്ന് വരി പാതകളുള്ള ഈ ടണലിന് ഒരു മണിക്കൂറിൽ 12,000 വാഹനങ്ങളെ വരെ ഉൾക്കൊള്ളാൻ ശേഷിയുണ്ട്. മേഖലയിലെ പ്രധാന റോഡുകളിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാനും യാത്രക്കാരുടെ സമയലാഭം ഉറപ്പാക്കാനും ഈ സൗകര്യം സഹായിക്കും.
English Summary
Dubai’s RTA has opened the new 1.65 km Al Khaleej Street tunnel, providing major relief for motorists traveling between Deira and the Infinity Bridge. The underground route, featuring three lanes in each direction, can accommodate up to 12,000 vehicles per hour and is designed to significantly reduce traffic congestion and commute times in the area.