ഇത്തവണ ദുബായിൽ ദീപാവലി സ്വർണ്ണക്കച്ചവടം നേരത്തെ നടക്കും ?
സാധാരണ സ്വർണ്ണക്കച്ചവടപ്പൂത്തിരി ദുബായിൽ കൂടുതൽ കത്തുന്ന സമയമാണല്ലോ നവരാത്രിയും ദീപാവലിയുമൊക്കെ. ഈ 2026-ൽ പ്രവാസികൾ ദീപാവലി ആകാൻ കാത്തുനിൽക്കാതെ സ്വർണ്ണം നേരത്തെ വാങ്ങുമെന്നാണ് കണക്കുകൂട്ടൽ. കാരണം ഡോളർ ശക്തിപ്രാപിച്ചു നിൽക്കുന്നത് കൊണ്ട് സ്വർണ്ണം വിലയിടിവിൽ ആണ് കടന്നുപോകുന്നത്. അതുകൊണ്ട് ഒരു ഗ്രാം സ്വർണ്ണം അതും തങ്കം 500 ദിർഹത്തിൽ താഴെ നിൽക്കുന്ന ഈ സമയത്ത് പെട്ടെന്ന് വാങ്ങാനുള്ള താല്പര്യം മാർക്കറ്റിൽ പ്രകടമാണ്. ദുബായ് ജ്വല്ലറി ഗ്രൂപ്പ് സമ്മാനങ്ങളും പ്രൊമോഷനുമായി വരുന്നതിന് മുൻപ് തന്നെ പർച്ചേസിന്റെ മഹോത്സവം സൃഷ്ടിക്കാനാണ് ഇപ്പോൾ പ്രവാസികൾ നോക്കുന്നത്. ഇത്തവണ ഒക്ടോബർ 24 മുതൽ നവരാത്രി-ദീപാവലി പ്രൊമോഷനുകൾ എന്ന രീതിയിൽ ഒരു കിലോ സ്വർണ്ണം സമ്മാനം നൽകിക്കൊണ്ടാണ് ദുബായ് ഔദ്യോഗികമായി ഉത്സവ സീസൺ വരവേൽക്കുന്നത്. ഇന്ന് ഒക്ടോബർ 4-ന് ഒരു ഗ്രാം തങ്കത്തിന് 499 ദിർഹം മാത്രമാണ് ദുബായിലെ ബോർഡ് റേറ്റ്. ഇതിലും കുറച്ച് വിൽക്കുന്ന കടകളുമുണ്ട്. കസ്റ്റമേഴ്സിന് വിലപേശാനും അവസരമുണ്ട്. അല്പം കഴിഞ്ഞ് ഡോളർ മൂല്യം കുറയുകയും സ്വർണ്ണവില കൂടുകയും ചെയ്താലോ എന്ന് കരുതി ഇപ്പോൾ എല്ലാവരും സ്വർണ്ണം വാങ്ങാൻ ശ്രമിക്കുന്നുവെന്നാണ് മാർക്കറ്റ് പ്രതീക്ഷിക്കുന്നത്.
English Summary:
Expatriates in Dubai are expected to start their Diwali and Navratri gold shopping early in 2026 due to falling gold prices driven by a strong US dollar. With 24-karat gold currently priced below 500 AED per gram (recording 499 AED on October 4), buyers are eager to capitalize on the low rates. Consumers are rushing to make purchases even before the Dubai Jewellery Group officially launches its festive promotions on October 24, which will feature a one-kilo gold giveaway. The market anticipates a significant surge in early buying as customers secure deals before potential future price hikes.