ഇലക്ട്രിക് വാഹനങ്ങളുടെ പടുകൂറ്റൻ സമ്മേളനം ദുബായിൽ നടക്കുന്നു
ഇലക്ട്രിക് വാഹനങ്ങളുമായി ബന്ധപ്പെട്ട 300 ആഗോള കമ്പനികൾ ദുബായിൽ ഒത്തുചേരുന്നു. 10000-ൽ അധികം പ്രൊഫഷണലുകളും ഇതോടൊപ്പം 3 ദിവസം ദുബായിൽ വേൾഡ് ട്രേഡ് സെന്ററിലെ എക്സിബിഷൻ വേദിയിൽ സമ്മേളിക്കുകയാണ്. നവംബർ 10 മുതൽ 12 വരെ ദുബായിൽ ലോകശ്രദ്ധ കിട്ടാൻ പോകുന്ന ഈ ഇലക്ട്രിക് വാഹന സമ്മേളനം നടക്കും. നിർമ്മാതാക്കൾ, നിക്ഷേപകർ, ടെക്നോക്രാറ്റുകൾ, നയരൂപീകരണ വിദഗ്ധർ ഇങ്ങനെ എല്ലാവരും ഒന്നിച്ചുചേരുന്ന ഈ എക്സിബിഷൻ അത്ഭുതങ്ങൾ സമ്മാനിക്കും. ലോകം മുഴുവൻ ഇപ്പോൾ ഇലക്ട്രിക് കാറുകളെക്കുറിച്ച് ചിന്തിക്കുമ്പോൾ ഈ ദുബായ് സമ്മേളനം നാഴികക്കല്ലായി മാറുമെന്ന് തന്നെയാണ് പ്രതീക്ഷ.
English Summary: Over 300 global companies and 10,000 professionals will gather at the Dubai World Trade Centre from November 10 to 12 for a massive three-day electric vehicle (EV) exhibition. Uniting manufacturers, investors, technocrats, and policymakers, this summit aims to be a major milestone in the global shift toward electric mobility.