നോർക്ക കെയറും കെയർ പ്ലസും തമ്മിലെന്ത്?അറിയാം പ്രധാന വ്യത്യാസങ്ങൾ
പ്രവാസികൾക്കായി നോർക്ക റൂട്ട്സ് നടപ്പിലാക്കുന്ന ആരോഗ്യ ഇൻഷുറൻസ് പദ്ധതികളായ ‘സ്റ്റാൻഡേർഡ് നോർക്ക കെയർ’, ‘കെയർ പ്ലസ്’ എന്നിവ തമ്മിൽ പ്രവാസികൾ തീർച്ചയായും അറിഞ്ഞിരിക്കേണ്ട ചില പ്രധാന വ്യത്യാസങ്ങളുണ്ട്.
സ്റ്റാൻഡേർഡ് നോർക്ക കെയർ പദ്ധതിയിൽ കുടുംബത്തിന് പ്രതിവർഷം 5 ലക്ഷം രൂപയുടെ നിശ്ചിത ആരോഗ്യ ഇൻഷുറൻസ് പരിരക്ഷയാണ് ലഭിക്കുന്നത്. പ്രധാന കാർഡ് ഉടമയ്ക്ക് 10 ലക്ഷം രൂപയുടെ ഗ്രൂപ്പ് പേഴ്സണൽ ആക്സിഡന്റ് കവറും ഇതിലുണ്ട്. അംഗം, പങ്കാളി, അർഹരായ കുട്ടികൾ എന്നിവരാണ് ഇതിൽ ഉൾപ്പെടുന്നത്. എന്നാൽ ഇതിൽ മാതാപിതാക്കൾക്ക് പരിരക്ഷ ലഭിക്കില്ല. സ്റ്റാൻഡേർഡ് കെയറിന്റെ പുതുക്കൽ നടപടികൾ ഒക്ടോബർ 25 മുതൽ ആരംഭിക്കും.
മറുവശത്ത്, നോർക്ക കെയർ പ്ലസിൽ 5 ലക്ഷം രൂപ മുതൽ 1 കോടി രൂപ വരെ തിരഞ്ഞെടുക്കാവുന്ന ഉയർന്ന കവറേജ് ഓപ്ഷനുകളുണ്ട്. 10 ലക്ഷം രൂപയോ അതിൽ കൂടുതലോ ഉള്ള പ്ലാനുകളിൽ പോളിസി ഉടമയുടെയോ പങ്കാളിയുടെയോ മാതാപിതാക്കളെക്കൂടി (80 വയസ്സ് വരെ) ഇതിൽ ഉൾപ്പെടുത്താമെന്നതാണ് ഇതിന്റെ പ്രധാന പ്രത്യേകത. കൂടാതെ, സാധുവായ നോർക്ക ഐഡിയുള്ള അംഗങ്ങൾ പിന്നീട് കേരളത്തിലേക്ക് തിരികെ മടങ്ങിയാലും പരിരക്ഷ തുടർന്നു ലഭിക്കും. കെയർ പ്ലസിന്റെ രണ്ടാം ഘട്ട എൻറോൾമെന്റ് കഴിഞ്ഞ ഓഗസ്റ്റ് 18 മുതൽ സെപ്റ്റംബർ 18 വരെയായിരുന്നു.
നിശ്ചിത പരിധിയിലുള്ള ലളിതമായ ഓപ്ഷനാണ് സ്റ്റാൻഡേർഡ് കെയർ എങ്കിൽ, ഉയർന്ന തുകയും മാതാപിതാക്കൾക്ക് കൂടി ഇൻഷുറൻസ് എടുക്കുന്ന പ്രവാസികൾക്ക് കെയർ പ്ലസ് തിരഞ്ഞെടുക്കാവുന്നതാണ്.
Standard Norka Care offers a fixed ₹5 lakh family health cover excluding parents, while Norka Care Plus provides flexible coverage up to ₹1 crore with the option to include parents. Additionally, Care Plus ensures continuous coverage for expats even after they return to settle in Kerala.