
ഇനി വിസയടിക്കാൻ എങ്ങും പോകേണ്ട! വിസിറ്റ് ദുബായ് വഴി നേരിട്ട് അപേക്ഷിക്കാം; സർപ്രൈസ് പ്രഖ്യാപനവുമായി ഷെയ്ഖ് ഹംദാൻ!
ഇനിമുതൽ ദുബായിയുടെ ഒഫീഷ്യൽ ടൂറിസം പോർട്ടലായ ‘വിസിറ്റ് ദുബായ്’ വഴി നേരിട്ട് സിംഗിൾ, മൾട്ടിപ്പിൾ എൻട്രി വിസകൾക്ക് അപേക്ഷിക്കാം.
നേരത്തെ വിസയ്ക്കായി പല വെബ്സൈറ്റുകളിൽ കയറി സമയം കളഞ്ഞിരുന്ന സ്ഥാനത്ത്, ഇനി വെബ്സൈറ്റിലൂടെ ട്രിപ്പ് പ്ലാൻ ചെയ്യുന്ന കൂട്ടത്തിൽ തന്നെ വിസയും കിട്ടും. 30 ദിവസത്തെ വിസയ്ക്ക് വാറ്റ് ഒഴികെ 200 ദിർഹത്തിലാണ് ഫീസ് സ്റ്റാർട്ട് ചെയ്യുന്നത്. സാധാരണയായി മൂന്ന് ദിവസത്തിനുള്ളിൽ പ്രൊസസിംഗും പൂർത്തിയാകും. ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ പ്രഖ്യാപിച്ച പുതിയ ടൂറിസം പരിഷ്കാരങ്ങളുടെ ഭാഗമായാണ് ഈ മാറ്റം.
നിലവിലെ ട്രാവൽ ഏജൻസികൾ വഴിയുള്ള ഓപ്ഷനുകൾക്ക് പുറമെ വിസിറ്റ് ദുബായ് കൂടി വരുന്നതോടെ അപേക്ഷകൾ കൂടുതൽ എളുപ്പമാകും. അപേക്ഷകൾ പരിശോധിച്ച് വിസ അനുവദിക്കുന്നത് പതിവുപോലെ ജിഡിആർഎഫ്എ തന്നെയാണ്.
English Summary
Tourists can now apply for single and multiple-entry visas directly through the official “Visit Dubai” portal. Announced by Sheikh Hamdan, the streamlined service allows travelers to secure visas while planning their trips, with 30-day visas starting at Dh200 and typically processed by GDRFA within three days.