UAE യുടെ അതി ശൈത്യകാലം എത്രനാൾ നീണ്ടുനിൽക്കും
കാലാവസ്ഥയുടെ ഗതി അനുസരിച്ച് UAE യിൽ ഇത്തവണ ശിശിര കാലം ആരംഭിച്ചത് 2026 സെപ്റ്റംബർ 23 നാണ് . 3 മാസം ആകുമ്പോൾ അതായത് ഡിസംബർ 22 ന് വെളുപ്പിന് 12.50 ന് ശിശിരം എന്ന ഇലപൊഴിയും കാലം അവസാനിക്കുമെന്നാണ് അനുമാനം . തുടർന്ന് ശരിയായ തണുപ്പുകാലം ആരംഭിക്കുന്നു . ശൈത്യ കാലം 2027 മാർച്ച് 21 വരെ നീണ്ടുനിൽക്കും . റമദാൻ ഇത്തവണ ഏറ്റവും മികച്ച കാലാവസ്ഥയുടെ സമയത്താണ് . റമദാൻ വ്രതം ഫെബ്രുവരി 8 ന് ആരംഭിക്കാൻ സാധ്യത കാണുന്നുണ്ടല്ലോ.
നമുക്ക് ശരിയായ ശൈത്യം അനുഭവപ്പെടുന്നത് വച്ച് നോക്കിയാൽ UAE യിൽ പൊതുവെ ശൈത്യ കാലം ആരംഭിക്കുന്നത് ഡിസംബർ 1 ഓടുകൂടിയാണ് . ഫെബ്രുവരി 28 വരെ യാണ് ആ പരമ്പരാഗത കഠിന ശൈത്യത്തിന്റെ 3 മാസം അവസാനിക്കുക എന്ന് പഴമക്കാർ അനുഭവത്തിൽ നിന്ന് പറയും. ഏതായാലും ഇപ്പോഴുള്ള ഹ്യൂമിഡിറ്റി ഒക്കെ മാറി ശൈത്യകാലം വരാൻ ഗൾഫിൽ എല്ലാവരും കാത്തിരിക്കുകയാണ്.
English summary:
The UAE’s winter season is approaching, with temperatures expected to gradually become more comfortable as the current humid conditions ease. According to the seasonal calendar, winter begins after the autumn season ends in December and continues until March 2027. The cooler months are also expected to coincide with Ramadan, making it a favourable period for outdoor activities and travel across the UAE. While residents traditionally experience the strongest winter conditions from December through February, the actual temperatures can vary from year to year.