ടിക്കറ്റ് എടുത്ത യാത്രക്കാരെ വിമാനത്തിൽ കയറ്റിയില്ലെങ്കിൽ
പലപ്പോഴും എയർ പോർട്ടുകളിൽ ചെക്ക് ഇൻ കൗണ്ടറുകളുടെ മുന്നിൽ കൃത്യ സമയത്ത് തന്നെ എത്തിയാലും , മുൻകൂട്ടി എടുത്ത ടിക്കറ്റിന്റെ കോപ്പി യും പാസ്സ്പോർട്ടും വിസയും ഒക്കെ കാണിച്ചാലും ചില ഉദ്യോഗസ്ഥർ പറയും – ഒന്ന് വെയിറ്റ് ചെയ്യണം – ഫ്ലൈറ്റ് ഓവർ ബൂക്ഡ് ആണ് , മിക്കവാറും അടുത്ത ദിവസത്തെ ഫ്ലൈറ്റിൽ അയക്കാം — എന്നിങ്ങനെ വിനയത്തിൽ ഉദ്യോഗസ്ഥർ പറയുമ്പോൾ യാത്ര നിരന്തരം ചെയ്യുന്നവരല്ലെങ്കിൽ അത് കേട്ട് ഒന്നും മിണ്ടാതെ ആ ഫ്ലൈറ്റ് പോകുന്നത് വരെ കാത്തു നിന്നിട്ട് വിഷമത്തോടെ കുടുംബക്കാരുടെ തന്നെ വണ്ടി വിളിച്ചുവരുത്തി തിരികെ വീട്ടിൽ പോയി പിറ്റേന്ന് വീണ്ടും കെട്ടിപ്പെറുക്കി എയർ പോർട്ടിൽ വരുന്ന എത്രയോ സന്ദർഭങ്ങൾ നമുക്കറിയാം . എന്നാൽ ഇക്കാര്യത്തിൽ യാത്രക്കാരെ വിമാനക്കമ്പനി മനപ്പൂർവ്വം കുഴപ്പിച്ചതാണെന്ന് മനസ്സിലാക്കി നടപടികൾക്ക് മുതിരുന്നവർ എത്രപേരുണ്ട് – ഓവർ ബുക്കിംഗ് എടുക്കുന്നത് നമ്മുടെ പ്രശ്നമല്ല . നമ്മുടെ അവകാശം ലംഘിച്ചാൽ മാന്യമായ നഷ്ടപരിഹാരം നൽകാൻ നിയമമുണ്ട് –
നമ്മുടേതല്ലാത്ത കാരണത്താൽ യാത്ര നിരാകരിക്കപ്പെട്ടാൽ വൺ വേ ടിക്കറ്റ് നിരക്കിന്റെ 400 % വരെ നഷ്ടപരിഹാരം നൽകാൻ വ്യവസ്ഥയുണ്ട് ഇന്ത്യൻ വൈമാനിക നിയമത്തിൽ. പിന്നെ ഹോട്ടലും ട്രാൻസ്പോർട്ടും ഒക്കെ നൽകാൻ വ്യവസ്ഥയുമുണ്ട് . അതുകൊണ്ട് തലചൊറിഞ്ഞുകൊണ്ട് തിരികെ പോകാതെ അവകാശത്തെക്കുറിച്ച് അറിഞ്ഞിരിക്കുക
English Summary:
Passengers holding confirmed tickets who are denied boarding due to airline overbooking shouldn’t quietly accept being pushed to a next-day flight. Under Indian aviation regulations, if you are denied boarding for reasons beyond your control, you are entitled to compensation of up to 400% of your one-way ticket fare. Additionally, airlines are mandated to provide hotel accommodation and transportation. Know your passenger rights and demand fair compensation instead of walking away disappointed.