നോര്‍ക്ക സ്റ്റുഡന്റ് ഐ.ഡി; അപേക്ഷിക്കേണ്ട വിധം അറിയാം
വിദേശ യൂണിവേഴ്സിറ്റികളില്‍ അഡ്മിഷൻ നടപടികൾ പൂർത്തിയാക്കി പഠനം തുടരുന്ന വിദ്യാർഥികൾക്കാണ് ഇതിന് അർഹതയുള്ളത്. അപേക്ഷകർക്ക് 18 വയസ്സ് പൂർത്തിയായിരിക്കണം.
അപേക്ഷിക്കേണ്ട ഘട്ടങ്ങൾ:
- ഔദ്യോഗിക പോർട്ടലായ NORKA ID Portal-ൽ പ്രവേശിച്ച് പുതിയ അക്കൗണ്ട് തുറക്കുകയോ നിലവിലുള്ളതിൽ ലോഗിൻ ചെയ്യുകയോ ചെയ്യുക.
- പോർട്ടലിൽ നിന്നും Student ID Card എന്നത് തിരഞ്ഞെടുത്ത് അപേക്ഷാ ഫോം പൂരിപ്പിക്കുക.
- ആവശ്യമായ രേഖകൾ സ്കാൻ ചെയ്ത് വ്യക്തമായ രീതിയിൽ അപ്ലോഡ് ചെയ്യുക:
- പാസ്പോർട്ടിന്റെ ഫ്രണ്ട് പേജും അഡ്രസ്സ് പേജും.
- വിദേശത്തെ പഠന തെളിവ് അല്ലെങ്കില്‍ പ്രവേശനം സ്ഥിരീകരിക്കുന്ന രേഖകൾ.
- അപേക്ഷകന്റെ ഫോട്ടോയും ഒപ്പും.
(JPEG) ഫയൽ ഫോർമാറ്റിലാണ് രേഖകൾ നൽകേണ്ടത്).
- വിവരങ്ങൾ പരിശോധിച്ച ശേഷം പോർട്ടലിൽ പറയുന്ന ഫീസ് ഓൺലൈനായി അടച്ച് അപേക്ഷ സമർപ്പിക്കുക.
- അപേക്ഷയുടെ സ്ഥിതിവിവരങ്ങൾ അക്കൗണ്ട് വഴി ട്രാക്ക് ചെയ്യാം. അംഗീകാരത്തിന് ശേഷം ഡിജിറ്റൽ ഐ.ഡിയും പിന്നീട് ഫിസിക്കൽ കാർഡും ലഭിക്കും.
Indian students aged 18 and above studying in foreign universities can apply for the NORKA Student ID card through the official NORKA portal. Applicants must upload necessary documents, including passport copies and proof of foreign admission, to receive their digital and physical ID cards.