പേടിക്കേണ്ട – ദുബായിൽ നിരവധിയിടങ്ങളിൽ നിയമാനുസൃതം ഷെയറിങ് അക്കോമഡേഷൻ!
അധികൃതർ നൽകുന്ന പുതിയ സൂചന അനുസരിച്ച് ദുബായിൽ 40-ൽ അധികം ഏരിയകളിൽ നിയമത്തിന് വിധേയമായി കൃത്യമായ പെർമിറ്റോടെ ഷെയറിങ് അക്കോമഡേഷന്‍ അവസരം ഒരുങ്ങുന്നു. ഏരിയ ഏതൊക്കെയെന്നത് ക്രമേണ പ്രഖ്യാപിക്കും. ചിലയിടങ്ങളിൽ ബാച്ചിലർമാർക്കും, മറ്റു ചിലയിടങ്ങളിൽ ഫാമിലികൾക്കും താമസ സൗകര്യം ഒരുക്കാനാണ് പദ്ധതി. ഏതായാലും അനധികൃതമായും ഒളിച്ചും പാത്തും ഒക്കെയായി താമസിക്കാൻ കഴിയില്ല. കൃത്യമായും സബ്-ലീസ് ടെനൻസി ഡോക്യുമെന്റ് ഉണ്ടാക്കി നൽകാനും നിയമം അനുവദിക്കുന്നു.
English Summary: Dubai authorities are preparing to legally permit shared accommodations across more than 40 areas in the emirate. Official permits will soon allow both bachelors and families to live in designated shared spaces. By introducing legal sub-lease tenancy documents, this new initiative aims to regulate the housing market and eliminate the risks of illegal, undocumented room sharing.