ഫ്ലൈ ദുബായ് സംഭവം : കോക്പിറ്റിൽ സുരക്ഷാ കോടാലി ( crash axe ) വയ്ക്കുന്നതെന്തിന്?
സെപ്റ്റംബർ 30 ന്റെ ഫ്ലൈ ദുബായ് 1073 വിമാന സംഭവത്തിന്റെ വെളിച്ചത്തിൽ എല്ലാവരും തിരയുന്ന ഒരു കാര്യം – എന്തിനാണ് ഒരു കോടാലി കോക്പിറ്റിൽ സൂക്ഷിക്കുന്നത്? ഈ crash axe ആണല്ലോ ടെൽ അവീവിലേക്കുള്ള യാത്രക്കിടയിൽ അനിഷ്ട സംഭവങ്ങൾക്ക് കാരണമായത്. സഹ പൈലറ്റ് ഈ കോടാലി എടുത്ത് ഇന്ത്യക്കാരനായ ക്യാപ്റ്റൻ സ്മിത്ത് മച്ചാറെ ആക്രമിക്കുകയും വിമാനത്തിന്റെ നിയന്ത്രണം ഏറ്റെടുക്കാൻ ശ്രമിക്കുകയും ചെയ്ത സംഭവം ആണ് ഒരു തീവ്രവാദ സംഭവത്തിന്റെ രീതിയിൽ ഇപ്പോൾ ലോകം മുഴുവൻ നിറയുന്നത്! അപ്പോൾ ആണ് ഏവരും ഈ കോടാലിയുടെ പ്രാധാന്യം അന്വേഷിക്കുന്നത്.

ഇതൊരു ആയുധമല്ല, മറിച്ച് അടിയന്തര രക്ഷയ്ക്ക് ഉപയോഗിക്കാൻ കരുതി വച്ചിരിക്കുന്ന ഉപകരണമാണ്. ഏതെങ്കിലും വിധത്തിൽ ഏതെങ്കിലും ഭാഗം ജാം ആകുകയോ മറ്റോ ചെയ്താൽ സുരക്ഷയ്ക്കായി ചില ഭാഗങ്ങൾ പൊട്ടിച്ചുമാറ്റാനോ മുറിക്കാനോ മറ്റോ ഉപയോഗിക്കാൻ ഉപകരിക്കുമെന്ന് കരുതി സൂക്ഷിക്കുന്നതാണ് Crash Axe. അത്യാവശ്യ ഘട്ടത്തിൽ റെസ്ക്യൂ നടത്താനായി ചില ഭാഗങ്ങൾ വെട്ടിപ്പൊളിക്കേണ്ടിവന്നാൽ ആശ്വാസമേകാൻ വേണ്ടിയാണ് ഇത് കോക്പിറ്റിൽ സൂക്ഷിക്കുന്നത്.
നിർഭാഗ്യവശാൽ വിമാനത്തിന്റെ നിയന്ത്രണം ഏറ്റെടുക്കണമെന്ന ഗൂഢ ലക്ഷ്യം വച്ച് കൊണ്ട് സഹ പൈലറ്റ് ഈ axe എടുത്ത് ക്യാപ്റ്റനെ ആക്രമിച്ച് മുറിവേൽപ്പിച്ചശേഷം ഒരു തീവ്ര വാദ പ്രവർത്തനം ലക്ഷ്യമിടുകയായിരുന്നു. പക്ഷെ ഇന്ത്യൻ പൈലറ്റിന്റെ സമയോചിതമായ ഇടപെടലിലൂടെ 174 യാത്രക്കാരുടെയും ക്രൂ അംഗങ്ങളുടെയും ജീവൻ രക്ഷിക്കാൻ കഴിയുകയായിരുന്നു.
English Summary:
The September 30 flydubai Flight 1073 incident involved the co-pilot attacking the captain with a crash axe and attempting to take control of the aircraft. The article explains why crash axes are kept inside aircraft cockpits and their intended emergency use.